2012 ഒക്‌ടോബർ 18, വ്യാഴാഴ്‌ച

കടലിനക്കരെ



                                                         കടലിനക്കരെ
                                                                
       ഗള്‍ഫില്‍നിന്നും  അച്ഛന്റെ  ഫോണ്‍ വന്നു "രജി നിനക്കിവിടെ ഒരു ജോലി  ശരിയായിട്ടുണ്ട് ഒരു മാസത്തിനുള്ളില്‍ ജോയിന്‍ ചെയ്യണം ".
എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു , ഒരുപാടുനാളത്തെ ആഗ്രഹമാണ് ഗല്ഫുജോലി അതാണ് സന്തോഷത്തിനു കാരണം ,ഒരു മാസം കൂടിയല്ലേ ഉള്ളൂ എന്നോര്‍ത്ത് സങ്കടവും
നാട്ടില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജോലി ഞാന്‍ രാജിവച്ചു. ഇനിയുള്ള ഒരുമാസം ചെങ്ങായിമാരോടോത്തു എന്ജോയി ചെയ്യണം ഞാന്‍ പ്ലാന്‍ ചെയ്തു ,കൂട്ടുകാരോടെല്ലാം ഞാന്‍ പറഞ്ഞു ഞാന്‍ ഇനി പത്തുമുപ്പതു ദിവസം മാത്രമേ ഞാന്‍ ഇവിടെ ഉണ്ടാകു അതു കഴിഞ്ഞു ഞാന്‍ പോവുകയാണ് .ഫ്രണ്ട്സു ആദ്യം പറഞ്ഞത് ഇങ്ങനെ
   "ഡാ പാര്‍ട്ടി വേണം നമുക്കൊരു ട്രിപ്പ് പോയാലോ ?" (എന്തിനും പാര്‍ട്ടി വേണമല്ലോ )
ഞാന്‍ പറഞ്ഞു
     "അതിനെന്താ പോകാം ഫുള്‍ ചെലവു എന്‍റെ വക വിസ ഒന്ന് കിട്ടിക്കോട്ടേ .ഞാനൊരു വണ്ടി ഏര്‍പ്പാട് ചെയ്യും നിങ്ങള്‍ അതില്‍ കയറി ഇരുന്നാല്‍  മാത്രം മതി ബാക്കി ഞാനേറ്റു ".
അതിനു ശേഷം പുറത്തിറങ്ങാന്‍ നല്ല രസമായിരുന്നു കാണുന്നവരെല്ലാം ചോതിക്കും "രജി എപോഴാ പോകുന്നെ? " (അത് കേള്‍ക്കാന്‍ എന്തൊരു രസം )ഒരു കള്ളച്ചിരിയോടെ ഞാന്‍ പറയും "ഈ മാസം ലാസ്റ്റ് "!!
ഗല്ഫുജോലിയും കുറെ കാശും സ്വപ്നം കണ്ടുള്ള രാത്രികളായിരുന്നു പിന്നെയങ്ങോട്ട് .ഒരു മൂളിപ്പട്ടുപോലും പാടാത്ത ഞാന്‍ പാടി

 "കരകാണാ കടലലമേലെ മോഹപ്പൂ കുരുവിപറന്നെ...
 അറബിപോന്‍ നാണ്യംപോലെ ആകാശതബിളിവന്നെ....."

അടുത്ത ദിവസം ആവശ്യമായ സാദനങ്ങള്‍ വാങ്ങിക്കാന്‍ അച്ഛന്‍ പണം അയച്ചുതന്നു  അതില്‍നിന്നും ചെങ്ങായിമാര്‍ക്കുള്ള പാര്‍ട്ടിയുടെ കാശ് ഞാന്‍ മാറ്റിവച്ചു എന്നിട്ട് ഒരു വമ്പന്‍ പര്‍ച്ചേസും നടത്തി 
  .ഒരാഴ്ചക്ക് ശേഷം അച്ഛന്‍ വിളിച്ചു "ഇവിടെ സാമ്പത്തിക മാന്ദ്യം ആണ് കമ്പ്യൂട്ടര്‍ ഫീല്‍ടിലേക്ക് ഇപോ ആളെ എടുക്കുന്നില്ല നീ വിഷമിക്കേണ്ടാ ഒന്ന് രണ്ടു മാസത്തിനുള്ളില്‍ എല്ലാം ശരിയാകും "  മ്മ്മ് ഞാനൊന്നു മൂളി എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു  .എന്തെല്ലാം പ്രതീക്ഷകളായിരുന്നു എല്ലാം പോയി  നാട്ടിലുള്ള ജോലിയും .
       പിന്നീടു പുറത്തിറങ്ങാന്‍ എനിക്ക് ഇഷ്ടമില്ലതെയായി  നാട്ടുകാരുടെ ഒടുക്കത്തെ ഒരു ചോദ്യം
 "രജി എപോഴാ പോകുന്നെന്ന്" 
അത് കേള്‍ക്കുന്നത്  എനിക്ക് കലിപ്പാ
ചെങ്ങായ് മാരുടെ കളിയാക്കല്‍ വേറെയും

"അല്ലെടോ നീ ഒരു വണ്ടി വിളിക്കും ഞങ്ങള്‍ അതില്‍ കയറി ഇരുന്നാ മതിയെന്ന് പറഞ്ഞിട്ട് ..വണ്ടിയെവിടെ " 

അപോ എന്‍റെ വായില്‍ ഇതേ വരൂ  @#$#&*.

കയ്യിലെ കാശ്എല്ലാം തീര്‍ന്നു ഒരു കുറ്റവാളിയെ പോലെ ഞാന്‍ മറ്റുള്ളവരുടെ മുന്നില്‍ പെടാതെ ഒഴിഞ്ഞുമാറാന്‍ തുടങ്ങി .പണമില്ലാതെ ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല എന്നാ അവസ്ഥ വന്നപ്പോള്‍ പഴയ കമ്പനിയില്‍ തന്നെ റീജോയിന്‍ ചെയ്തു .ഒരു വര്ഷം കഴിഞ്ഞിട്ടും എന്‍റെ ഗള്‍ഫു ജോലി ശരിയായില്ല ചെങ്ങായി മാര്‍ അപ്പോഴും ചോതിക്കും "നീ എപോഴാ വണ്ടി വിളിക്കുക " .ഒരു വര്ഷം കഴിഞ്ഞത് കൊണ്ടായിരിക്കാം  ഇപ്പോള്‍ ഞാന്‍ @#$#&* ഇത് ഉപയോഗിക്കാറില്ല .ചിരിച്ചുകൊണ്ട് "പോടൈ !!പോടൈ...."
(ഒരുപാട് കാശൊന്നും ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഗള്‍ഫു ജോലി എന്ന സ്വപ്നം  ഞാന്‍ സാക്ഷാത്കരിച്ചു  ) രജി കെ എം
########################################################

അഭിപ്രായങ്ങളൊന്നുമില്ല: