2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

ഉച്ചയുറക്കം സൗന്ദര്യം വര്‍ദ്ധിപ്പിക്കുമോ ?

ഉച്ചയുറക്കം സൗന്ദര്യം വര്‍ദ്ധിപ്പിക്കുമോ ?
-------------------------------------------------------------

പതിവുപോലെ ഒന്‍പത് മണിക്ക് മുന്‍പായി ഞാന്‍ ഓഫീസിലെത്തി .താമസ സ്ഥലത്തു നിന്ന് പത്തു മിനിട്ട് നടക്കണം ഓഫീസിലേക്ക് .സഹിക്കാന്‍ പറ്റാത്ത ചൂടുകാരണം ശീതീകരിച്ച ഓഫീസ്സില്‍ കയറിയപ്പോള്‍ നല്ല ആശ്വാസം തോന്നി .
ഞാന്‍ നേരെ എന്‍റെ സീറ്റില്‍ ചെന്നിരുന്നു എന്‍റെ ജോലി ആരംഭിക്കുകയായി .യഥാര്‍ത്ഥ ജോലി

തുടങ്ങുന്നതിനു മുന്‍പ് വേറെ ഒരു ജോലി ഉണ്ടല്ലോ "എഫ് ബി " .സൂക്കര്‍ ബര്‍ഗിനെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങി .നേരെ കൊയിലാണ്ടി കൂട്ടത്തിലേക്ക് ദാ അവിടെ ഷഫീക് സംസമിന്റെ ഒരു ഗുഡ് മോര്‍ണിംഗ് പോസ്റ്റ്‌ കിടക്കുന്നു ആ ഗുഡ് മോര്‍ണിംഗ് ഞാന്‍ അവിടെ കോപ്പി പേസ്റ്റി .മറ്റുള്ള പോസ്റ്റുകളെല്ലാം ഒന്ന് വായിച്ചു രാഷിയുടെയും സുനൈദിന്റെയും നര്‍മ്മത്തില്‍ ചാലിച്ച കമന്റുകള്‍ക്ക് എന്‍റെ വക ലൈക് . ശേഷം സ്പോര്‍ട്സ് ന്യൂസ്‌ അപ്ഡേറ്റ് ചെയ്തു ...പിന്നീട് ഞാന്‍ എന്‍റെ വാളില്‍ ഒന്ന് പോയിനോക്കി ."ഉച്ചയുറക്കം സൗന്ദര്യം വര്‍ധിപ്പിക്കും "അങ്ങനെ ഒരു ഫോട്ടോ എന്നെ ആരോ ടാഗിയിരിക്കുന്നു .കൊള്ളാലോ എന്‍റെ മനസ്സില്‍ എന്തോന്ന് പൊട്ടി ലടു ആണോ എന്നറിയില്ല .ഞാനത് മനസിരുത്തി ഒന്ന് വായിച്ചു ഇതൊന്നു പരീക്ഷികനമല്ലോ .അപോഴാ ഓര്‍ത്തത്‌ അതിനു എനിക്കെവിടുന്നാ ടൈം ലഞ്ച് ബ്രേക്ക് ഒരു മണിക്കൂറല്ലേ ഉള്ളൂ ..സാരമില്ല എല്ലാ വെള്ളിയാഴ്ചകളിലും ഉറങ്ങാം കുറച്ചു ഗ്ലാമര്‍ കൂടുമല്ലോ അതുമതി ..
എഫ് ബി ടൈം കഴിഞ്ഞു ഞാന്‍ എന്‍റെ ജോലിയിലേക്ക് മടങ്ങി ............................................................................................................................................................................................................................................................................
സമയം ഒരുമണി ലഞ്ച് ബ്രേക്ക് ,,,,,ഞാന്‍ റൂമിലേക്ക്‌ നടന്നു ഭകഷണം കഴിച്ചു കൈ കഴുകുമ്പോള്‍ ബാത്രൂമിലെ കണ്ണാടിയില്‍ എന്‍റെ മുഖം ഞാന്‍ ഒന്ന് ശ്രദ്ധിച്ചു മ്മ്മ്മ്മ് ഗ്ലാമര്‍ പോരാ !!! സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള പൊടികൈ എന്‍റെ കയ്യിലുള്ളപോള്‍ എന്തിന് ഞാന്‍ നിരാശപ്പെടണം(മന്ദഹാസം ) .ഉച്ചയുറക്കം ഇന്നുതന്നെ പരീക്ഷിച്ചാലോ ഞാന്‍ തീരുമാനിച്ചു .ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കാനുള്ളആഗ്രഹം കൊണ്ടായിരിക്കും ഞാന്‍ കിടന്ന ഉടനെ ഗാഡനിദ്രയില്‍ ആയി മധുര സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടുള്ള സുഖനിദ്ര
.................................................................................................................................
യ്യോ !!!!! ഞാന്‍ ഞെട്ടിയുണര്‍ന്നു എന്താ പറ്റിയത് എനിക്ക് മനസിലായില്ല .എന്‍റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന അല്ജീരിയകാരനാണ് വിളിക്കുന്നത്‌ .
ഈശ്വരാ !!!!!!!!........ഒരു ഞെട്ടലോടെയാണ് ഞാന്‍ ആസത്യം മനസിലാകിയത് ഇന്ന് ഉച്ചക്ക് ശേഷം ഞാന്‍ ഓഫീസില്‍ പോയിട്ടില്ല .
മൊബൈലില്‍ കുറെ മിസ്സ്ഡ്‌ കാള്‍ അതില്‍ എന്‍റെ സ്പോണസറുടെ നമ്പറും .ഇനി എന്ത് ചെയ്യും ഒരെത്തുംപിടിയും കിട്ടുന്നില്ല ഞാന്‍ ആകെ വിയര്‍ത്തു സമയം ആറുമണി കഴിഞ്ഞിരിക്കുന്നു .ഇനി ഓഫീസിലേക്ക് പോണോ ?എന്തിനു !!!ഇനി നാട്ടിലേക്ക് പോകാം ....
എങ്കിലും ഞാന്‍ ഓഫീസ് ലക്ഷ്യംവച്ച് നടന്നു എവിടെ എല്ലാം ക്ലോസ് ചെയ്തിരിക്കുന്നു .അറബാബിനെ വിളിച്ചു കാര്യം പറഞ്ഞാലോ എന്താ പറയുക .സൗന്ദര്യം വര്ധിപ്പിച്ചതാനെന്നോ ...എന്തായാലും നാട്ടില്‍ പോകേണ്ടിവരും എന്നുറപ്പാണ് .ഫോണ്‍ വിളിച്ചു കാര്യം പറയുന്നതിലും നല്ലത് നേരിട്ട് കാണുന്നതാണെന്ന് എനിക്ക് തോന്നി .
പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേള്‍ക്കുന്നു ഇത് തന്നെ പറ്റിയ സമയം .ഞാന്‍ പള്ളിയുടെ അടുത്തേക്ക് നടന്നു നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ അറബിയെ കാണാലോ . ഞാന്‍ പള്ളിയുടെ മുന്നില്‍ അദ്ധേഹത്തെയും കാത്തുനിന്നു. എന്‍റെ പ്രതീക്ഷ തെറ്റിയില്ല വരുന്നുണ്ട് എന്നെ കണ്ട ഉടനെ അറബിയുടെ മുഖം ചുവന്നു ...
എന്‍റെ കാല്‍മുട്ട് തമ്മില്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങി ദേഷ്യത്തോടെ എന്നോട് ചോതിച്ചു

"വെഇന്‍ ഇനത്തെ ?"

എന്‍റെ തൊണ്ടയിടറി

" സര്‍ ഞാന്‍.. അന മഹ്ജൂത് " :o

ഇംഗ്ലീഷും മലയാളവും അറബിയും എല്ലാം എന്‍റെ വായില്‍ വന്നിരിക്കുന്നു എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥ .

"റജി ദിസ്‌ ഈസ്‌ ദി ലാസ്റ്റ് വാണിംഗ് ഫോര്‍ യു "

(ഹാവൂ ..സമാധാനമായി ..ഞാനോര്‍ത്തു അതെപ്പോഴായിരുന്നു അങ്ങേര് എനിക്ക് ഫസ്റ്റ് വാണിംഗ് തന്നത് ആ ...എന്തെലുമാകട്ടെ ...)
സമാധാനമായി അപോ കുഴപ്പമൊന്നുമില്ല
പിന്നെ സ്പോന്‍സര്‍ നാളത്തെ വര്‍ക്കിനെ പറ്റി വിശതീകരിച്ചു തന്നു ഞാന്‍ ഹാപിയായി ...
പോകാന്‍ നേരത്ത് അറബാബ് പറഞ്ഞു "റജി യുവര്‍ ലുക്കിംഗ് സൊ ഹാന്ടസം ദിസ്‌ ഈവിനിംഗ് "
ഞാനൊന്നു ചിരിച്ചു :D ...താങ്ക്യു സര്‍
ലാസ്റ്റു വാണിംഗ് കിട്ടിയാലെന്ത എന്‍റെ സൗന്ദര്യം വര്‍ദ്ധിചില്ലേ !!!! B|
(ഞാന്‍ വീണാലെന്താ അമ്പിളി മാമന്‍ ആകസതെത്തിയില്ലേ)
-$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ രജി കെ എം
(എന്‍റെ ആദ്യത്തെ സംരഭം ആണിത് തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലോ )..,

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഹൃദ്യമായ ശൈലി നര്‍മ്മം നിറഞ്ഞ അവതരണം .നന്നായിട്ടുണ്ട് റെജീ ...വായിക്കുമ്പോള്‍ ഒരു 'ശ്രീനിവാസനിയിസം' അനുഭവപ്പെടുന്നു.....ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ആയാലും അത് മനോഹരമായി എഴുതി ഫലിപ്പിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് കിട്ടുന്ന സുഖം ഏറെ വലുതാണ്‌. ..."പോകാന്‍ നേരത്ത് അറബാബ് പറഞ്ഞു "റജി യുവര്‍ ലുക്കിംഗ് സൊ ഹാന്ടസം ദിസ്‌ ഈവിനിംഗ് "..ഇവിടെ റെജി എഴുത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ എഴുത്തുകാരന്‍ ആവുന്നു.....ഇനിയും തുടരുക റെജീ വായനക്കാര്‍ ഉണ്ട് ....ആശംസകള്‍.

shafeek zam zam പറഞ്ഞു...

അളിയോ ....അന്യായം പോസ്റ്റ്‌ തന്നെ എന്‍റെ പൊന്നോ..... ഇത്...ഇത്... ഇതൊക്കെ ഉണ്ടായിട്ടാണോ നീ ഇത്രയും നാള്‍ ... ??? ആ സ്പോര്‍ട്സ്‌ മാന്‍ ബോഡിക്കകത്ത് ഈ ഒരു ഹൃദയം നീ എന്തിനു ഒളിച്ചു വെച്ചു ??? .. തകര്‍ത്തു ... പിന്നേയ് എവിടെ ഒക്കെയോ... അനുഭവം കൂടി ... ചേര്‍ത്ത പോലെ ...ഹ ഹ ഹ .എനിക്ക് ...തോന്നിയതാകും ..ല്ലേ ??

$****Rash****$ പറഞ്ഞു...

രസകരമായ അവതരണം ... ഇനിയും ഇത്തരം രസകരമായ അനുഭവങ്ങള്‍ പങ്കു വെക്കുക

അറബി വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ മലയാളം കൂടി ബ്രാക്കെറ്റില്‍ കൊടുത്താല്‍ നനനാവും

ഞങ്ങളെ പോലെ അറബി അറിയാത്തവരും ഉണ്ടാവുമല്ലോ !!!

ഓള്‍ ദി ബെസ്റ്റ്‌ ^^

$****Rash****$ പറഞ്ഞു...

രസകരമായ അവതരണം .. ഇനിയും ഇത്തരം രസകരമായ അനുഭവങ്ങള്‍ ഇത് പോലെ പങ്കു വെക്കുമല്ലോ !! :)

അറബി വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ മലയാളം കൂടി ബ്രാക്കറ്റില്‍ വെയ്ക്കാന്‍ ശ്രെമിക്കുക ,ഞങ്ങളെ പോലെ അറബി അറിയാത്തവരും പഠിക്കട്ടെ !!^&^